സ്ത്രീകളെ പൂജാരിമാരായി നിയമിക്കും; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

stalins

ചെന്നൈ: സ്ത്രീകളെ ക്ഷേത്രത്തില്‍ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു അറിയിച്ചു.

‘എല്ലാ ഹൈന്ദവര്‍ക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങും. തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ അവരെ നിയമിക്കും മന്ത്രി പറഞ്ഞു.

ബ്രാഹ്മണരല്ലാത്ത സര്‍ക്കാരിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നും ഡിഎംകെ സര്‍ക്കാര്‍ 100 ദിവസം തികയുന്നതിനുമുന്‍പ് തന്നെ ഉത്തരവ് നടപ്പിലാക്കുമെന്നും പി കെ ശേഖര്‍ബാബു വ്യക്തമാക്കി.

 

Top