സ്ത്രീകളെ അസഭ്യം പറഞ്ഞു, യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

എറണാകുളം: സ്ത്രീകളെ അസഭ്യം പറഞ്ഞതിനും കരുതികൂട്ടി ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതിനും യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്.അനൂപിനെതിരെയാണ് കുന്നത്തുനാട് പൊലീസ് കേസെടുത്തത്.

കിഴക്കമ്പലം ഗ്രാമ പഞ്ചായത്തില്‍ ചേലക്കുളം ആറാം വാര്‍ഡിലെ ജല സ്രോതസായ പുത്തനങ്ങാട്ട് ചിറയുടെ സംരക്ഷണ ഭിത്തി യൂത്ത് കോണ്‍ഗ്രസ് നേതാവും സഹോദരനും സംഘം ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. ജെസിബി ഓപ്പറേറ്റര്‍ ചിറയുടെ ഭിത്തി പൊളിക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രദേശവാസികളായ സ്ത്രീകളടക്കം തടയുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ജെസിബി ഓപ്പറേറ്റര്‍ പിന്മാറി. തുടര്‍ന്ന് അനൂപ് ജെസിബിയില്‍ കയറിയിരുന്ന് നിര്‍ബന്ധിച്ച് ജെസിബി ഓപ്പറേറ്ററെ കൊണ്ട് സംരക്ഷണ ഭിതിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുകയും ചെയ്തു. ഇത് തടയാന്‍ പ്രദേശവാസികളായ സ്ത്രീകള്‍ ശ്രമിച്ചതോടെ അവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Top