വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല

ramesh-Chennithala

കൊച്ചി: വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗങ്ങള്‍ ചേരുന്നതിനും വെബ്‌സൈറ്റിനും സര്‍ക്കാര്‍ പണം നല്‍കുന്നുവെന്നും വനിതാ മതിലിനെ വര്‍ഗീയമാക്കിയത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും ചെന്നിത്തല ആരോപിച്ചു.

വനിതാ മതില്‍ നിര്‍മ്മിക്കേണ്ട എന്ത് നവോത്ഥാന തകര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. വനിതാ മതില്‍ കെട്ടാനുള്ള ചര്‍ച്ചയില്‍ ആദ്യം വിളിക്കേണ്ടത് പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയുമാണ്. തെറ്റായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസം ഇപ്പോള്‍ നിശ്ചലാവസ്ഥയിലായിരിക്കുകയാണെന്നും വനിതാ മതിലിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് പ്രളയ ദുരിതാശ്വാസത്തിനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top