വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ തമിഴ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

എരുമേലി : എരുമേലി വാവർ പള്ളിയിലേക്ക് പുറപ്പെട്ട 3 യുവതികൾ കസ്റ്റഡിയിൽ. ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരായ തിരൂപ്പൂർ സ്വദേശികളായ രേവതി, സുശീല ദേവി, തിരുനെൽവേലി സ്വദേശി ഗാന്ധി മതി എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ഇന്നെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം. ഇവര്‍ക്കൊപ്പം മൂന്ന് പുരുഷന്മാരുമുണ്ടെന്നാണ് വിവരം. യുവതികള്‍ വാവരുപള്ളിയില്‍ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കരുതുന്നത്.

Top