വനിതാ അണ്ടര്‍ 19 യൂറോകപ്പ്; ജര്‍മ്മന്‍ വല കുലുക്കി സ്പാനിഷ് പെണ്‍പട, ഇത് മൂന്നാം കിരീടം (1-0)

സ്വിറ്റ്‌സര്‍ലാന്‍ഡ്: വനിതാ അണ്ടര്‍ 19 യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടും സ്വന്തമാക്കി സ്‌പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് തങ്ങളുടെ മൂന്നാം അണ്ടര്‍ 19 യൂറോ കിരീടത്തില്‍ സ്‌പെയിന്‍ മുത്തമിട്ടത്.

മറിയ ലൊമ്ബാര്‍ട്ടി(80)ന്റെ ഏക ഗോളിലായിരുന്നു സ്പാനിഷ് പെണ്‍പടകളുടെ മുന്നേറ്റം.

സെമിയില്‍ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനല്‍ ടിക്കറ്റ് നേടിയത്. നോര്‍വേയെ തോല്‍പ്പിച്ചാണ് ജര്‍മ്മനി ഫൈനല്‍ പ്രവേശം നേടിയത്.

Top