സ്ത്രീ സുരക്ഷിത കേരളം; ഗവര്‍ണറുടെ ഉപവാസത്തിനു തുടക്കം

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഉപവാസത്തിനു തുടക്കം. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം.

രാവിലെ മുതല്‍ രാജ്ഭവനില്‍ ഉപവസിക്കുന്ന ഗവര്‍ണര്‍ പിന്നീട് 4.30 മുതല്‍ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു

അതേസമയം, ഗവര്‍ണര്‍ക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

Top