ശബരിമല ദർശനത്തിനെത്തിയ 43കാരി എരുമേലിയിൽ യാത്ര അവസാനിപ്പിച്ചു

എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്.

സ്ത്രീയ്ക്ക് ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്.

Top