യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാറശ്ശാലയില്‍ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി. ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബന്ധു വീട്ടില്‍ കൊണ്ടു പോയി യുവാവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുക്കാത്തതില്‍ മനംനൊന്ത് 24 കാരി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Top