women-raped-delhi-one-arrested

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി പീഡനത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ മോത്തി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് പീഡനം നടന്നത്. കേന്ദ്ര സേനയിലെ പൊലീസുകാരന്റെ ഔദ്യോഗിക കാറായിരുന്നു ഇത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാരന്റെ ഡ്രൈവര്‍ അമാന്‍ കുമാര്‍ അറസ്റ്റിലായി. ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അമാന്‍ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു

Top