പരാതി നല്‍കാന്‍ എത്തിയ സ്ത്രീയെ മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് എസ്‌ഐ

ജയ്പൂര്‍: പൊലീസില്‍ പരാതി നല്‍കാന്‍ വന്ന 26 കാരിയെ മൂന്ന് ദിവസം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച് സബ് ഇന്‍സ്‌പെക്ടര്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലൊന്നിലാണ് സംഭവം. എസ്‌ഐ താമസിക്കുന്ന പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടിലുള്ള മുറിയില്‍ വച്ചാണ് പീഡനം നടന്നത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ മാര്‍ച്ച് 2നാണ് സ്ത്രീ എസ്‌ഐയെ സമീപിച്ചത്.

സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. 2018 ല്‍ ഇത് സംസാരിച്ച് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ സ്ത്രീ തയ്യാറല്ല.

ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയെ കാണാന്‍ ആവശ്യപ്പെട്ടതെന്ന് ആല്‍വാര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മാര്‍ച്ച് 2നും മാര്‍ച്ച് 4നും അമ്പത് വയസ്സ് പ്രായം തോനുന്ന പൊലീസുകാരനും മറ്റൊരു പൊലീസുകാരനും സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

 

Top