വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവം: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ ജയില്‍ ചാടിയ വനിതാ തടവുകാരെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. മോഷണക്കേസ് പ്രതികളായ സന്ധ്യ, ശില്‍പ്പ എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇരുവരുടെയും ചിത്രം വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. കേരളത്തില്‍ ആദ്യമായി ജയില്‍ ചാടുന്ന വനിതാ തടവുകാരാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സന്ധ്യയും ശില്‍പയും.

ഒരേ സെല്ലിലായിരുന്ന രണ്ട് പേരും നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം. പ്രതികള്‍ കഞ്ചാവ് വില്‍പ്പന സംഘവുമായുള്ള ബന്ധമുപയോഗിച്ച് ഒളിവില്‍ പോയതായും പൊലീസ് സംശയിക്കുന്നുണ്ട്.

Top