വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജ മൊഴി നല്‍കി; ഡിജിപിക്ക് ഇഡിയുടെ കത്ത്

കൊച്ചി: തങ്ങള്‍ക്ക് എതിരെ വ്യാജ മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കി. വ്യാജ മൊഴി നല്‍കിയ വനിതാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ മൊഴിക്ക് പിന്നില്‍ ഗൂഢാലോചനയാണ്. സമ്മര്‍ദം ചെലുത്തിയാണ് മൊഴി എടുത്തതെന്ന് പ്രതി സ്വപ്ന സുരേഷ് പരാതിപ്പെട്ടിട്ടില്ല. അന്വേഷണം അട്ടിമറിക്കലാണ് ക്രൈം ബ്രാഞ്ചിന്റെ ലക്ഷ്യമെന്നും ഇഡി കത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതിന് ഇഡിക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലാണ് നടപടി. ഇഡിക്ക് എതിരെ ഗൂഢാലോചനക്കുറ്റത്തിനും കേസെടുത്തു. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചിരുന്നു.

 

Top