റൈറ്റര്‍ അധിക്ഷേപിച്ചു ; സ്റ്റേഷനുള്ളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ആത്മഹത്യാശ്രമം

തൊടുപുഴ : അടിമാലി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനുള്ളില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സ്റ്റേഷനിലെ റൈറ്റര്‍ അധിക്ഷേപിച്ചെന്നാണു ആരോപണം.

നെഹ്‌റു ട്രോഫി വള്ളം കളിക്കായി ഡ്യൂട്ടിയിട്ടെങ്കിലും ഇവര്‍ പോയിരുന്നില്ല. സൗകര്യമായതിനാല്‍ പോകാന്‍ കഴിയില്ലെന്നു ഇവര്‍ സ്റ്റേഷനിലെ റൈറ്ററെ അറിയിച്ചിരുന്നു. ഇതിന്റെ പേരിലാണ് സ്റ്റേഷനിലെ റൈറ്റര്‍ അധിക്ഷേപിച്ചത്. ഇതേ തുടര്‍ന്നാണു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണു പറയപ്പെടുന്നത്.

Top