സ്ത്രീകള്‍ രണ്ടാം തരം പൗരന്‍മാരല്ല, വിജയം നേടിയവരാണ്; ഇന്ദ്ര നൂയി

സ്ത്രീകള്‍ സ്വയം രണ്ടാം തരം പൗരന്‍മാരായി കാണരുതെന്ന് ബിസിനസ്സ് വനിത ഇന്ദ്ര നൂയി. സീനില്‍ വിജയിച്ച് കയറിയവരാണ് അവരെന്ന് പല അതിര്‍വരമ്പുകളും തകര്‍ത്ത് വിജയം സ്വന്തമാക്കിയ നൂയി വ്യക്തമാക്കി.

‘എവിടെ ജനിക്കുന്നു, എന്താണ് പാരമ്പര്യം എന്നതൊന്നും വിഷയമല്ല. അധ്വാനിക്കുന്നിടത്തോളം കാലം മികച്ച അവസരങ്ങള്‍ നല്‍കാന്‍ അമേരിക്കയ്ക്ക് സാധിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പോസിറ്റീവ് സംഭാവനങ്ങള്‍ നല്‍കണം, ഇതുവഴി അന്തസ്സ് നേടാം’, നൂയി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രമുഖമായ നാഷണല്‍ പോര്‍ട്രെയിറ്റ് ഗാലറിയില്‍ 64കാരിയ്ക്കും പ്രവേശനം നല്‍കുന്ന ചടങ്ങിന് ശേഷമായിരുന്നു ഈ പ്രതകരണം.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഫ്രാന്‍സെസ് അര്‍ണോള്‍ഡ്, ലിന്‍ മാനുവല്‍ മിറാന്‍ഡ, ഭൂമി, വായു,അഗ്‌നി എന്നിവയ്‌ക്കൊപ്പമാണ് നൂയിക്കും ഗാലറിയില്‍ ഇടംനല്‍കിയത്. മുന്‍ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ തുടങ്ങിയ വ്യക്തിത്വങ്ങളെ സാക്ഷിയാക്കിയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. ഭാവി സൃഷ്ടിക്കാന്‍ യുഎസ് മഹത്തായ രാജ്യമാണെന്ന സന്ദേശമാണ് ഇതുവഴി നല്‍കിയതെന്ന് നൂയി വ്യക്തമാക്കി.

‘മൂന്നോട്ട് പോകുമ്പോള്‍ നമ്മളെ പോലുള്ളവര്‍ മറ്റുള്ളവരെ പോലെ തുല്യതയും, ശക്തിയും, സംഭാവനയും നല്‍കിയവരാണ്. അതുകൊണ്ട് സ്ത്രീകള്‍ സ്വയം രണ്ടാംതരക്കാരായി കരുതേണ്ട. ഒരു ഇന്ത്യന്‍ അമേരിക്കന്‍ എന്ന നിലയില്‍ പോര്‍ട്രെയിറ്റ് ഗ്യാലറിയില്‍ ഇടം നല്‍കിയത് ഈ രാജ്യം നമ്മള്‍ നല്‍കുന്ന സംഭാവനകളെ വലുതായി കാണുന്നുവെന്ന സന്ദേശം തരുന്നു’, ഇന്ദ്ര നൂയി പ്രതികരിച്ചു. പെപ്‌സികോയുടെ മുന്‍ മേധാവിയാണ് നൂയി.

Top