പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: പെരുവമ്പിലെ റോഡരികിൽ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസ് പ്രായമുള്ള സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇവർ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Top