ചൈനയിലെ സമ്മേളനത്തില്‍ സാരി ധരിച്ച് ‘ഇന്ത്യ’; ചര്‍ച്ചയായി വനിതാമന്ത്രിമാരുടെ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ചൈനയിലെ ബെയ്ജിങ്ങില്‍ ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് രണ്ട് വനിതാനേതാക്കള്‍. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പരിപാടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ തിളങ്ങിയതും ഇരുവരും തന്നെ.

sushma-2

പരമ്പരാഗത വസ്ത്രമായ സാരിയാണ് ഇരുവരും ധരിച്ചത്. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ മറ്റംഗങ്ങള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന രണ്ട് വ്യത്യസ്ത ഫോട്ടോകളാണ് സാമൂഹികമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം.

nirmala

എട്ട് രാജ്യങ്ങളുള്‍പ്പെട്ട യൂറേഷ്യന്‍ കൂട്ടായ്മയാണ് ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇരുവരെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Top