ഹരിയാനയില്‍ വില്‍പനച്ചരക്കായി മാറുന്ന ഓരോ സ്ത്രീയിലും മുദ്രകുത്തി ‘പാറോ’ എന്ന വാക്ക്

Dalit-girl

ചണ്ഡീഗഢ്: ഹരിയാനയില്‍ മുഴങ്ങി കേള്‍ക്കുന്ന ഒരു വാക്കാണ് ‘പാറോ’. ഇവിടെ വില്‍പനച്ചരക്കായി മാറുന്ന ഓരോ ഭാര്യമാരിലും മുദ്രകുത്തപ്പെടുന്ന ഈ പേരിന് ഓരോ സ്ത്രീയുടേയും കണ്ണുനീരിന്റെ നനവുമുണ്ട്.

‘പാറോ’ എന്ന വാക്കിനര്‍ത്ഥം ‘വില കൊടുത്തു വാങ്ങുന്നവര്‍’ എന്നാണ്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളുടെ ജനസംഖ്യ വളരെ കുറവുള്ള ഹരിയാനയില്‍ ബംഗാള്‍, അസം, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു സ്ത്രീകളെ വിലകൊടുത്താണ് വാങ്ങുന്നതെന്നത് ഒരു പക്ഷേ നമ്മളില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കാം. എന്നാല്‍ കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ഒരു സംസ്‌കാരമാണിത്.

എന്നാല്‍ പേരിനു മാത്രമാകുന്ന ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം അടിമകളായി കഴിയാനാണു ഇവരുടെ വിധി. പല പെണ്‍ക്കുട്ടികളെയും ഔദ്യോഗികമായി വിവാഹം പോലും ചെയ്യാറില്ല. എന്നാല്‍ ഈ കച്ചവടം ഒരു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലല്ല നടക്കുന്നത്, മറിച്ച് കടുത്ത വര്‍ഗീയതയുടെയും വര്‍ണവിവേചനത്തിന്റെയും പേരിലാണെന്നതാണ് എടുത്തു പറയേണ്ടത്. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ത്രീയുടെയും വില നിശ്ചയിക്കുന്നതെന്നതും സ്ത്രീസമൂഹത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കുന്നതാണ്. പത്തു തവണ വരെ വില്‍പനയ്ക്ക് ഇരയായവരുണ്ടെന്നത് സ്ത്രീയെന്ന വര്‍ഗ്ഗത്തോട് ഒരു സമൂഹം കാട്ടുന്ന ക്രൂരതയുടെ ഏറ്റവും വലിയ തെളിവാണ്.

Top