പിങ്ക് നിറത്തോട് ഒടുക്കത്തെ പ്രണയം; വിവാഹം കഴിച്ച് യുവതി

ലാസ് വേഗസ്:  പിങ്ക് നിറത്തെ പ്രണയിച്ച് ഒടുക്കം ആ നിറത്തെ തന്നെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവതി. കാലിഫോർണിയ സ്വദേശിനിയായ കിറ്റൻ കെയ് സേറയാണ് പിങ്ക് നിറത്തെ വിവാഹം കഴിച്ചിരിക്കുന്നത്. ലാസ് വേഗാസിൽ നടന്ന ചടങ്ങിലാണ് പിങ്ക് നിറത്തെ യുവതി വിവാഹമോതിരം അണിയിച്ചത്.

പിങ്ക് നിറത്തെ ഇത്രയേറെ ഇഷ്ടപ്പെടുന്ന യുവതിയുടെ വിവാഹച്ചടങ്ങിൽ മുക്കിലും മൂലയിലും വരെ പിങ്ക് നിറത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കിറ്റൻ ധരിച്ച ഗൗൺ, കോട്ട്, തലയിൽവെച്ച കിരീടം, വിവാഹത്തിന് വേണ്ടി അലങ്കരിച്ച വാഹനം, കേക്ക്, ചെരുപ്പ് തുടങ്ങി എന്തിന് വിവാഹമോതിരം വരെ  പിങ്ക് നിറമായിരുന്നു.

Top