നാലംഗസംഘം യുവതിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു

ഭേല്‍ദി(ബിഹാര്‍): യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്നകാറില്‍ വെച്ച് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ ഭേല്‍ദി ഗ്രാമത്തിലാണ് സംഭവം. പിന്നീട് യുവതിയെ കാറില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട ശേഷം സംഘം രക്ഷപ്പെട്ടു.

പിന്നീട് യുവതി അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ സംഭവസ്ഥലത്ത് എത്തുകയും യുവതിയെ കൂട്ടികൊണ്ട് പോകുകയും ആയിരുന്നു. ശേഷം പൊലീസില്‍ പരാതി നല്‍കി.

ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാണാ പ്രതാപ് സിങ് എന്നയാളുടെ പേര് യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Top