ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് വനിതാ ജഡ്ജി; നടപടി

ധാക്ക: ബലാത്സംഗം ചെയ്യപ്പെട്ട് 72 മണിക്കൂറിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് വിവാദ പരമാര്‍ശം നടത്തി വനിതാ ജഡ്ജി. സംഭവത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സുപ്രിം കോടതി, ജഡ്ജ് ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ ചുമതലകളില്‍ നിന്ന് മാറ്റി. ബലാത്സംഗ കേസ് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് ബംഗ്ലാദേശ് സുപ്രീംകോടതി ഒഴിവാക്കിയത്.

കൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പൊലീസ് ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നായിരുന്നു വിവാദ നിരീക്ഷണം. വിധിയിലെ നിരീക്ഷണം വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്. തുടര്‍ന്നാണ് സുപ്രിംകോടതി നടപടി സ്വീകരിച്ചത്. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ആഡംബര ഹോട്ടലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗത്തിന് ഇരയായ കേസ് വാദം നടക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.

കോളേജ് വിദ്യാര്‍ത്ഥിനികളെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ വിചാരണ വേളയില്‍ െ്രെടബ്യൂണല്‍ ജഡ്ജി ബീഗം മൊസമ്മത് കമ്രുന്നഹര്‍ ഇത്തരമൊരു നിരീക്ഷണം നടത്തുകയായിരുന്നു. ജഡ്ജി കമ്രുന്നഹറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top