വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും ശബരിമലയിലേക്ക് . . .

sabarimala

പമ്പ: വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും ശബരിമലയിലേക്ക്. ടി വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയിയും ക്യമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയിരിക്കുന്നത്. വലിയ പൊലീസ് സംഘം തന്നെ ഇവര്‍ക്കൊപ്പമുണ്ട്. ജോലി ആവശ്യങ്ങള്‍ക്കായാണ് ഹൈദരാബാദില്‍നിന്ന് എത്തിയിരിക്കുന്നതെന്ന് ദീപ്തി പറഞ്ഞു.

അതേസമയം ഹര്‍ത്താലിനിടെ സംസ്ഥാനവ്യാപകമായി ശബരിമലയുടെ പേരില്‍ അക്രമം അഴിച്ചുവിടുന്ന സംഘപരിവാര്‍ സംഘടനകള്‍, സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞ് ആക്രമിക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ പറഞ്ഞിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജെന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Top