മെഗാസ്റ്റാറിനെ വിമർശിച്ച ലേഖനം ഷെയര്‍ ചെയ്തു ; പണികിട്ടിയപ്പോൾ പിൻവലിച്ച് വനിതാകൂട്ടായ്മ

women in collective cinema,

മെഗാസ്റ്റാർ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് വുമൺ ഇൻ സിനിമ കളക്റ്റീവിന് എതിരെ പ്രതിക്ഷേധം ശക്തം. സിനിമയ്ക്കും സംഘടനയ്ക്കും അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിച്ചു. ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷദിവസം ആശംസകളോടൊപ്പം സംഘടന ഷെയര്‍ ചെയ്തത്.

സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയർത്തെഴുന്നേൽപ്പും വിമർശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങൾ ആശംസിക്കുന്നു.’ എന്ന ആമുഖത്തോടെയാണ് മമ്മൂട്ടിയെ വിമർശിക്കുന്ന ലേഖനം ആരംഭിക്കുന്നത്.

woman-collective-in-cinema

സിനിമയില്‍ മമ്മൂട്ടിയെയും ദിലീപിനെയും പോലുള്ള താരങ്ങള്‍ സ്ത്രീവിരുദ്ധത ആവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വിലയിരുത്തുന്ന ലേഖനമായിരുന്നു ഇത്. പുതിയ നടപടിയിലൂടെ സിനിമയിലെ വനിതാകൂട്ടായ്മ വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Top