വനിത ഹോക്കി ലോകകപ്പ്; ഇന്ത്യയ്ക്ക് ആദ്യ തോല്‍വി, അയര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍

മുംബൈ: വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ തളച്ച് അയര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അയര്‍ലാന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ ഈ ലോകകപ്പിലെ ആദ്യ തോല്‍വിയറിഞ്ഞത്. പൂള്‍ ബി ചാമ്പ്യന്മാരായാണ് അയര്‍ലാന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം.

അന്ന ഓ’ഫ്‌ളാനഗന്‍ ആണ് അയര്‍ലാന്‍ഡിന്റെ വിജയ ഗോള്‍ കണ്ടെത്തിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അയര്‍ലാന്‍ഡ് ലീഡ് നേടിയിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ യുഎസിനെതിരെ ജൂലൈ 29 നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ.

Top