ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരുള്ള യുവതി; പേരിലുള്ളത് 1019 അക്ഷരങ്ങൾ

ടെക്സാസ്: Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasamecashaunettethalemeicoleshiwhalhinive’onchellecaundenesheaalausondrilynnejeanetrimyranaekuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellaviavelzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttaekatilyaevea’shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciousnesceverroneccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesalynnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaenglaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaaddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxeteshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadianacorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequio adaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoa johny aetheodoradilcyana.

ആരും ഞെട്ടണ്ട ഇതൊരു യുവതിയുടെ പേരാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പേരെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ പേരാണിത്. സാന്ദ്ര വില്യംസ് എന്ന യുവതിയാണ് തന്റെ മകൾക്ക് ഇങ്ങനെയൊരു പേര് നൽകി ഗിന്നസ് ബുക്കിൽ പേരിന് ഇടം നേടി കൊടുത്തത്. 1984 സെപ്റ്റംബർ 12 നാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. സാന്ദ്ര ജനന സർട്ടിഫിക്കറ്റിൽ മകൾക്ക് നൽകിയ പേര് Rhoshandiatellyneshiaunneveshenk Koyaanisquatsiuth William എന്നാണ്. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷം 36 അക്ഷരമുള്ള മറ്റൊരു പേരും ഈ പേരിനൊപ്പം സാന്ദ്ര ചേർത്തു. ഇപ്പോൾ മൊത്തം 1019 അക്ഷരങ്ങളാണ് മകളുടെ പേരിൽ ഉള്ളത്.

2 അടിയായിരുന്നു ഇവരുടെ ജനന സർട്ടിഫിക്കറ്റിന്റെ നീളം. എന്നാൽ സുഹൃത്തുക്കളും കുടുംബവുമെല്ലാം ജെയ്മി എന്നാണ് ഇവരെ വിളിക്കാറുള്ളത്.  പേര് ആദ്യം റെക്കോർഡ് ചെയ്ത് ആവർത്തിച്ച് കേട്ട്, ഒരുപാട് കഷ്ടപ്പെട്ടാണ് ജെയ്മി തന്റെ സ്വന്തം പേര് പഠിച്ചെടുത്തത്.ഇങ്ങനെയൊരു പേര് വന്നതിന് ശേഷം മക്കൾക്ക് പേര് നൽകുമ്പോൾ സർട്ടിഫിക്കറ്റ് ഫോമിൽ ഒതുങ്ങുന്ന പേരായിരിക്കണം എന്ന നിയമവും ടെക്സസിൽ പാസാക്കി.

Top