‘സ്ത്രീകൾക്ക് കാലുകളുണ്ട്’;അനശ്വരക്ക് പിന്തുണയുമായി താരങ്ങൾ

ഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി താരങ്ങളായ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ രംഗത്ത്.

https://www.instagram.com/p/CFFNBoopqNj/?igshid=1rr0vojide73

‘അത്ഭുതം,സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പോടെ, കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് അഹാനയും അനാര്‍ക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാര്‍ക്കലി പോസ്റ്റില്‍ പറയുന്നത്.

https://www.instagram.com/p/CFJB4wUjySi/?igshid=82dnknsmb8xc

 

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ പതിനെട്ടാം
ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരക്ക് നേരെയുള്ള സൈബര്‍ ആക്രമണം.

https://www.instagram.com/p/CFJb8cGAOQS/?igshid=u2luc3jo3kn1

 

 

ഒടുവില്‍ സദാചാര കമന്റുകള്‍ക്ക് മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തി. ”ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ,” എന്ന അടിക്കുറിപ്പോടെ അതേ വേഷം അണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അനശ്വരയുടെ മറുപടി .

https://www.instagram.com/p/CFJVc6FnP4C/?igshid=o1jips4doxm3

അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആ പെണ്‍കുട്ടി അവര്‍ക്കിഷ്ടമുള്ളതിട്ടാല്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം എന്നാണ് പിൻതുണയുമായി എത്തിയവർ ചോദിക്കുന്നത്.

Top