kozhikode; Women Harassment in bus

കോഴിക്കോട്: ബസ് യാത്രക്കിടെ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍.

ആതവനാട് സ്വദേശി കെ.സജേഷിനെ(39)യാണ് വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ ദേശീയപാതയിലെ പാണമ്പ്രയില്‍ കഴിഞ്ഞദിവസം രാവിലെ 8.20നാണ് സംഭവം.

സജേഷ് വീട്ടമ്മയുടെ ദേഹത്ത് ചാരിനിന്നത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെയും തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

കളിയാട്ടമുക്ക് സ്വദേശി എം.അബ്ദുല്‍സലീമിനെയാണ് (38) ദൃശ്യം പകര്‍ത്തിയതിന് പിടികൂടിയത്. ഇവര്‍ രണ്ടുപേരും പരസ്പരം അറിയുന്നവരല്ലെന്നും പൊലീസ് അറിയിച്ചു. പിന്നീട് രണ്ടുപേര്‍ക്കും ജാമ്യം നല്‍കി.

Top