വനിതകളുടെ വോട്ടവകാശത്തിന് ഒരു നൂറ്റാണ്ട്; സമരപാതയിലെ നാൾവഴികളിലൂടെ . . .

WOMENBILL

ലണ്ടന്‍: വനിതകള്‍ വോട്ടവകാശം സ്വന്തമാക്കിയിട്ട് നൂറു വര്‍ഷം തികയുന്നു. ബ്രിട്ടനിലെ ചില സ്ത്രീകള്‍ക്ക് മാത്രമായിരുന്നു സമ്മതിദാനത്തിനുള്ള അവകാശം ലഭിച്ചത്. 1918-ഫെബ്രുവരിയിലാണ് ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചത്. തുടര്‍ന്ന് ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ നീണ്ട പോരാട്ടത്തിനു ശേഷമാണ് എല്ലാവര്‍ക്കും വോട്ടാവകാശം ലഭിച്ചത്.

1918-ലെ പീപ്പിള്‍സ് ആക്ടിന്റെ പ്രാതിനിധ്യം അനുസരിച്ച് 30 വയസിനു മുകളിലുള്ളതും സ്വന്തമായി ഭൂമി കയ്യിലുള്ളവര്‍ക്കും മാത്രമാണ് വോട്ടവകാശം നല്‍കിയത്. അതേസമയം, വോട്ടു ചെയ്യാനുള്ള പുരുഷന്മാരുടെ പ്രായം 30 വയസില്‍ നിന്ന് 21 ആയി കുറച്ചിരുന്നു.

STRIKE

സ്ത്രീകള്‍ നടത്തിയ നീണ്ട പത്തു വര്‍ഷത്തെ ക്യാപെയിനിനും, സമരങ്ങള്‍ക്കും ഒടുവിലാണ് എല്ലാവര്‍ക്കും വോട്ടവകാശവും, തുല്യതയും നേടിയത്.സഫ്രജെറ്റ്‌സ് മൂവ്‌മെന്റ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 1911-ല്‍ മധ്യ വര്‍ഗ്ഗക്കാരായ സ്ത്രീ തൊഴിലാളികളാണ് വോട്ടവകാശത്തിന് വേണ്ടി പോരാടിയത്. ആ സമരത്തിന്റെ അനന്തരഫലമാണ് ഇന്ന് നാം നേടിയെടുത്ത വോട്ടവകാശം.

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ഇവര്‍ സമരത്തിലേക്ക് ഇറങ്ങിയത്. തുല്യതയും, പ്രാതിനിധ്യവും ഉണ്ടെങ്കില്‍ മാത്രമേ സമൂഹത്തില്‍ നിലനില്‍പ്പുള്ളുവെന്ന് ആഹ്വാനം ചെയ്ത് അഹിംസയില്‍ ഒതുങ്ങിയ സമരങ്ങളും ക്യാപയിനുകളുമാണ് ഇവര്‍ നടത്തിയത്. നീണ്ട സമരങ്ങള്‍ക്ക് ശേഷവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ലഭിക്കാതായപ്പോള്‍ അത് നിരാഹാര സമരത്തിലേക്ക് വഴിമാറി. ചിലര്‍ അക്രമണ സമരങ്ങളിലൂടേയും നീങ്ങി. സമരത്തിന്റെ ഭാഗമായി പലരും ജയിലില്‍ അടയ്ക്കപ്പെട്ടു.

1928 ആയപ്പോഴേക്കും ലണ്ടനിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭ്യമായി. അതോടെ ബ്രിട്ടനില്‍ വോട്ടവകാശം നേടിയവരുടെ എണ്ണം 5 ദശലക്ഷത്തില്‍ നിന്ന് 15 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം, ഓസ്ട്രിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വോട്ടവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു സ്ത്രീകള്‍.

saffrogate111

1893-ല്‍ ന്യൂസിലാന്‍ഡിലായിരുന്നു ലോകത്താദ്യമായി മുഴുവന്‍ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചത്. 1902-ല്‍ ഓസ്‌ട്രേലിയയിലെ സ്ത്രീകളില്‍ കുറച്ച് പേര്‍ക്ക് മാത്രം വോട്ടവകാശം ലഭിച്ചു. തുടര്‍ന്ന് 1906-ല്‍ ഫിന്‍ലാന്‍ഡിലെ സ്ത്രീകള്‍ക്ക് വോട്ടാവകാശം ലഭിച്ചു. യൂറോപ്പിലെ ഫിന്‍ലാന്‍ഡായിരുന്നു സ്ത്രീകളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ആദ്യം മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്.

1920-ല്‍ അമേരിക്ക, തൊട്ടുപിന്നാലെ 1924-ല്‍ മംഗോളിയ, 1929-ല്‍ ഇക്കഡോര്‍, 1947-ല്‍ പാകിസ്ഥാന്‍ (സ്വാതന്ത്യത്തിനു ശേഷം) സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. തുടര്‍ന്ന്, 1956-ലെ തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ സ്ത്രീകള്‍ക്ക് വോട്ടു രേഖപ്പെടുത്താനുള്ള അവസരം നല്‍കി.

1849-ല്‍ സിറിയ, 1950-ല്‍ ഇന്ത്യ, 1970-ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്,1994-ല്‍ ഒമാന്‍, 1999- ഖത്തര്‍, 2002-ല്‍ ബഹറിന്‍, 2005-ല്‍ കുവൈത്ത്, ഏറ്റവും ഒടുവില്‍ 2015-ല്‍ സൗദി അറേബ്യയും സ്ത്രീകളുടെ സമ്മതിദാനത്തിന് അവകാശം നല്‍കി.

സൗദിയില്‍ പുരുഷനായാലും, സ്ത്രീകള്‍ക്കായാലും വോട്ടു രേഖപ്പെടുത്താനുള്ള അവകാശം നിയന്ത്രിതമായിരുന്നു. എന്നാല്‍ 2006-ഓടെ 6000 പേര്‍ക്ക് സൗദിയില്‍ വോട്ടവകാശം ലഭിച്ചു. ഇതില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. 2015-ല്‍ സൗദി അറേബ്യയും സ്ത്രീകള്‍ക്ക് വോട്ടവകാശത്തിന് അനുമതി നല്‍കി

റിപ്പോര്‍ട്ട്: സുമി പ്രവീണ്‍

Top