യുവതി ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ മാസം തികയാതെ പ്രസവിച്ചു

കര്‍ണാടക: ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ 27കാരിയായ യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന നിര്‍മല സിതേഷ് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ ഇലക്കല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രാഥമിക ആവശ്യത്തിന് മൂത്രപ്പുരയില്‍ കയറിയതായിരുന്നു.

തുടര്‍ന്നാണ് മാസം തികയാതെ കുഞ്ഞിന് ജന്മം നല്‍കുന്നത്.

യുവതിയെയും കുഞ്ഞിനെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Top