യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയില്‍

rape

ഗുരുഗ്രാം : നാല്പത്തിരണ്ട് വയസുള്ള സ്ത്രീയെ അഞ്ച് പേര്‍ കൂട്ടബലാല്‍സംഗം ചെയ്തു. പരാതിയെ തുടര്‍ന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
അങ്കിത്, ദീപക്, മഹിപാല്‍, അജിത്, സുന്നു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷയില്‍ വെച്ചും മുറിയില്‍ ബലമായി കൊണ്ടുപോയുമാണ് പീഡിപ്പിച്ചത്.ശനിയാഴ്ച ഉച്ചക്ക് ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു യുവതി. ഓട്ടോ ഡ്രൈവറായ അങ്കിത് യുവതിയെ ഓട്ടോയില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് ഇയാളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ നാല് കിലോമീറ്റര്‍ അകലെയുള്ള ഒരു റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

പിന്നീട് ധാബ എക്‌സ്പ്രസ്സ് വെയില്‍ ഉപേക്ഷിച്ചു.ബോധരഹിതയായി കിടന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പോലീസില്‍ പരാതി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

Top