ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മയ്യില്‍(കണ്ണൂര്‍): യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാവന്നൂര്‍മൊട്ടയിലെ കുഞ്ഞിക്കണ്ടി വീട്ടില്‍ സുരേശന്റെയും വി.വി. നളിനിയുടെയും മകള്‍ അനുശ്രീ(22)യാണ് മരിച്ചത്.

ചട്ടുകപ്പാറ കോറലാട്ടെ അനുരാഗിന്റെ ഭാര്യയാണ് അനുശ്രീ. അനുരാഗ് വിദേശത്താണ്. സഹോദരി: അനയ(വിദ്യാര്‍ഥിനി). സംഭവത്തില്‍ മയ്യില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top