കോ​ട്ട​യത്ത് യുവതിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

dead body

കോ​ട്ട​യം: പു​തു​പ്പ​ള്ളി താ​ബോ​ർ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ലെ അ​ന്തേവാ​സി​യാ​യ യു​വ​തി​യെ തോ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ജെ​സി ലൂ​ക്കി (37)നെ​യാ​ണു തോട്ടിൽ വീണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇന്ന് രാ​വി​ലെ​യാ​ണു താ​ബോ​ർ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​നു പി​ന്നി​ൽ കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ജെ​സിയെ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ മു​ത​ൽ ജെ​സി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്നു മ​റ്റ് അ​ന്തേ​വാ​സി​ക​ൾ ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു ജെ​സിയെ ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കോ​ട്ട​യം ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ്, എ​സ്ഐ ര​ഞ്ജി​ത് കെ. ​വി​ശ്വാ​നാ​ഥ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Top