ഭര്‍ത്താവിനെ സാഹസികമായി രക്ഷിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായി ‘റിവോള്‍വര്‍ റാണി’

super-lady

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് തല്ലിച്ചതയ്ക്കുമ്പോള്‍ ഭാര്യമാര്‍ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് പതിവ്.

എന്നാല്‍ ലഖ്‌നോവില്‍ തന്റെ ഭര്‍ത്താവിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

അക്രമികള്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി തന്റെ ഭര്‍ത്താവിനെ രക്ഷിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ഇതിനകം സമൂഹ മാധ്യമം ഏറ്റെടുത്ത ഈ വീഡിയോയിലൂടെ യുവതി ‘റിവോള്‍വര്‍ റാണി’യെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും എല്ലാവരും യുവതിയെ പ്രശംസിച്ച് രംഗത്തെത്തുകയാണ്.

തന്റെ അയല്‍ക്കാരനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് ഭര്‍ത്താവിന് നേരെ സംഘം ചേര്‍ന്ന് ആക്രമണം നടത്തുന്നത്.

ഇത് കണ്ട യുവതി വീടിനുള്ളിലേക്ക് പോയി തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Top