ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും

ഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും.

വനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസം അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടുത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ദു മല്‍ഹോത്രയും കേസ് പരിഗണിക്കുക.

പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആദ്യമേ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Top