സ്ത്രീകള്‍ക്ക് എന്തിനാണ് തോക്ക്? മറ്റുള്ളവര്‍ സംരക്ഷിക്കുമല്ലോ?: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് തോക്കിന്റെ ആവശ്യമില്ല, അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമെന്ന് ഉപരാഷ്ട്രപതി. ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട വനിതാ എംപിമാരോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാള്‍ക്ക് ലൈസന്‍സോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി. എണ്ണം ഒന്നായി കുറയ്ക്കാനാണു മുന്‍പ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് 2 ആക്കിയത്.

വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാല്‍ 2 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കുന്ന രീതിയിലാണ് ഭേദഗതി. ഇത്തരം പരിപാടികളില്‍ അബദ്ധത്തില്‍ വെടിയേറ്റ് ഇതുവരെ 169 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ആയുധ നിയമം ലംഘിക്കുന്നവര്‍ക്കുള്ള കുറഞ്ഞ ജയില്‍ ശിക്ഷ മൂന്നില്‍ നിന്ന് 7 വര്‍ഷമാക്കാനും നിര്‍ദ്ദേശിച്ചുള്ളതാണ് ഭേദഗതി.

Top