ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി അഞ്ജു വി ദേവ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളിക്കടുത്ത് കന്നാലിപ്പാലത്തിൽ രാവിലെയാണ് മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന മീൻ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.

Top