ശോഭന ജോര്‍ജിനെതിരെ പരാമര്‍ശം; എം.എം ഹസ്സനെതിരെ കേസ്

hassan shobana

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെ പരസ്യമായി അപമാനിച്ച കെ.പി.സി.സി പ്രസിഡന്റ് എം എം ഹസ്സനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ശോഭന ജോര്‍ജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹസന്‍ ശോഭന ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 91ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലെന്നുമാണ് ഹസ്സന്‍ പറഞ്ഞത്. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസ്സന്‍ പ്രതികരിച്ചു.

Top