അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ പരാമര്‍ശം; ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തിലാണ് നടപടി.

ശ്രീനിവാസന്റെത് അപക്വവും അപലപനീയവുമായ പരാമര്‍ശമാണെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണ്. ഉത്തരവാദിത്വത്തോട് കൂടി അഭിപ്രായങ്ങള്‍ പറയണമെന്നും കൂടാതെ ശ്രീനിവാസന്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. ശ്രീനിവാസന് എതിരെ അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

വിദേശരാജ്യങ്ങളില്‍ മനഃശാസ്ത്രം പഠിച്ച ഉന്നത യോഗ്യതയുള്ളവരാണ് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത്.എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവു, എന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍.

Top