തിയ്യറ്ററിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ

edappal-rape-case

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ. അമ്മയുടെ ഒത്താശയോടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും, പോക്സോ കേസായതിനാൽ വനിതാ കമ്മിഷന് ഇതിൽ ഇടപെടാനാകില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വ്യക്തമാക്കി.

സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയറ്റർ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടിയെ (60) ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം.

Top