അഗ്നിവീരരാകാന്‍ വനിതകളും; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷിക്കാം

ബംഗളൂരു: അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്കാണ് അവസരം. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തെരഞ്ഞെടുപ്പ്.

വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റു വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് ഈ വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് ലഭിക്കും.

Top