ഖനികളിലെ രാത്രിജോലി ഇനി സ്ത്രീകള്‍ക്ക് അന്യമല്ല

ഡല്‍ഹി : സ്ത്രീകള്‍ക്ക് രാത്രിയിലും ഖനികളില്‍ ജോലിചെയ്യാന്‍ അനുവാദം നല്‍കി. ഭൂഗര്‍ഭ കല്‍ക്കരി ഖനികളില്‍ വനിതകള്‍ക്ക് ജോലിചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായി വരുത്തിയ പരിഷ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് ഖനികളില്‍ രാത്രി ഡ്യൂട്ടി എടുക്കുന്നതിലും പ്രശ്നമില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

1952-ലെ ഖനി നിയമത്തിന്റെ 46-ാം സെക്ഷന്‍ പ്രകാരമുള്ള തടസ്സമാണ് കേന്ദ്രം എടുത്തുകളഞ്ഞത്. ഇങ്ങനെയാണെങ്കിലും സ്ത്രീകളെ ഖനി ജോലിക്കു നിയമിക്കുമ്പോള്‍ നടത്തിപ്പുകാര്‍ നിശ്ചിതചട്ടങ്ങളെല്ലാം പാലിക്കണം. ഉടന്‍തന്നെ വിജ്ഞാപനം നടപ്പിലാകും.പുരുഷന്മാര്‍ മാത്രം ജോലി ചെയ്യുന്ന കൂടുതല്‍ മേഖലകളിലേക്ക് സ്ത്രീ സമത്വം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.

Top