സ്ത്രീകള്‍ക്ക് ഒരിക്കലും മന്ത്രിമാരാകാന്‍ സാധിക്കില്ല, അവര്‍ പ്രസവിക്കാനുള്ളവര്‍; താലിബാന്‍ വക്താവ്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി താലിബാന്‍ വക്താവ്. സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണെന്നും അവര്‍ മന്ത്രിമാര്‍ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാന്‍ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞത്. ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താലിബാന്‍ വക്താവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

സ്ത്രീകള്‍ക്ക് ഒരിക്കലും മന്ത്രിമാരാകാന്‍ സാധിക്കില്ല, അത്തരത്തില്‍ ഒരു ഭാരം അവരുടെ ചുമലില്‍ വെച്ചു കൊടുക്കാന്‍ സാധിക്കില്ല. ആ ഭാരം അവര്‍ക്ക് താങ്ങാന്‍ സാധിക്കില്ല. സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ കാര്യമല്ല, അവര്‍ പ്രസവിക്കാനുള്ളവരാണ്. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും അഫ്ഗാന്‍ സ്ത്രീകളല്ല. അഭിമുഖത്തില്‍ ഹാഷ്മി പറഞ്ഞു.

 

Top