ഞങ്ങള്‍ റെഡിയാണ്; നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ വിളിക്കാം: ചണ്ഡിഗഡ് പോലീസ്

ചണ്ഡിഗഡ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ കട്ട ഉറപ്പ്.  ഇനി നിങ്ങള്‍ ഭയക്കേണ്ടതില്ല,എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഞങ്ങളെ വിളിക്കാം. ഞങ്ങളുടെ സേവനം എപ്പോഴും ലഭ്യമാണെന്ന് ഉറപ്പ് നല്‍കി ചണ്ഡിഗഡ് പോലീസ്.

രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ നിന്ന് സ്ത്രീകളേയും, കുട്ടികളേയും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചണ്ഡിഗഡ് പോലീസ് ഇത്തരം ഒരു പദ്ധതി നടപ്പാക്കിയത്. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.

വളരെ വൈകി അവസാനിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന സ്ത്രീകളേയും കുട്ടികളേയും അവരുടെ ലക്ഷ്യ സ്ഥാനത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. ന്യൂ ഇയര്‍ മാത്രമല്ല, തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുമെന്നും പോലീസ് സംഘം അറിയിച്ചു. ഇതിനായി എല്ലാ നഗരങ്ങളിലും പോലീസ് വാഹനം തമ്പടിച്ചിട്ടുണ്ടാകും.

എല്ലാ വാഹനങ്ങളിലും ഒരു വനിത പോലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആരെങ്കിലും നഗരത്തില്‍ അസമയത്ത് ഒറ്റപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെട്ടല്‍ നിര്‍ബന്ധമായും സഹായം ലഭ്യമാക്കുമെന്ന് പോലീസ് സൂപ്രണ്ട് നീലാമ്പരി ജഗദദേല്‍ അറിയിച്ചു.

Top