ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 24 കാരിയായ യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. രഘുബീര്‍ നഗര്‍ മേഖലയിലാണ് സംഭവം നടന്നത്. പൂനം എന്ന യുവതിയെയാണ് ഭര്‍ത്താവ് തീക്കൊളുത്തിയത്.

പൊള്ളലോറ്റ യുവതിയെ ഉടന്‍ തന്നെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യുവതിയുടെ മരണമൊഴി രേഖപ്പെടുത്തിയ പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്‌.

Top