ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

മുളന്തുരുത്തിയില്‍ ട്രെയിനില്‍ വച്ചു യുവതിയെ ആക്രമിച്ചു ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടനെ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതി തീവണ്ടിയില്‍ നിന്നും വീണ ഒലിപ്പുറം ലെവല്‍ ക്രോസിന് സമീപം എത്തിച്ചും തെളിവെടുപ്പ് നടത്തി.

യുവതിയെ ആക്രമിച്ച് പ്രതി ഇറങ്ങിയ മാവേലിക്കര സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പിടിയിലായതിനാല്‍ ഉടന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് റെയില്‍വേ പോലീസിന്റെ തീരുമാനം.

പ്രതി ബാബുകുട്ടന് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതിനാലാണ് മുളന്തുരുത്തിയിലെ തെളിവെടുപ്പ് വൈകിയത്.

കേസില്‍ ബാബുക്കുട്ടന്‍ ഉള്‍പ്പടെ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാനും ബാബുകുട്ടനെ ഒളിവില്‍ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികള്‍.

 

Top