ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചു: വീട്ടമ്മയ്‌ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര് തടത്തരികത്തു വീട്ടില്‍ ദിവ്യ(30)യെയാണ് അറസ്റ്റ് ചെയ്തത്.

വീടിനു സമീപത്തുള്ള 16 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനെയാണ് ലൈംഗികാതിക്രമത്തിന് ഇവര്‍ വിധേയമാക്കിയത്. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്‌.

വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു അറസ്റ്റിലായ ദിവ്യ. നെടുമങ്ങാട് സി ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Top