രാജ്യത്തിന്റെ വസ്ത്രധാരണ രീതിയെ അപമാനിച്ചു; സൗദിയില്‍ യുവതി അറസ്റ്റില്‍

റിയാദ്: സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ടും ക്രോപ് ടോപ്പും ധരിച്ച് സഞ്ചരിച്ച യുവതി അറസ്റ്റില്‍. വസ്ത്രധാരണ രീതി മോശമായതും, വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുമാണ് നടപടി.

രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ വസ്ത്രമെന്ന്‌ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. റിയാദില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടി വി റിപ്പോര്‍ട്ട് ചെയ്തു. കേസ് രാജ്യത്തിന്റെ പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനയ്ക്ക് വിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യതലസ്ഥാനത്തിന് വടക്കുള്ള ചരിത്രപ്രാധാന്യമുള്ള പ്രദേശത്തു കൂടിയാണ് യുവതി സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ശിരോവസ്ത്രം ധരിക്കാതിരുന്നതിനാല്‍ യുവതിയുടെ മുടിയും വീഡിയോയില്‍ ദൃശ്യമാണ്. എന്നാല്‍ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത് താന്‍ അല്ല എന്ന് യുവതി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌.

https://youtu.be/gQihgGSESrc

പൗരന്മാരുടെ വസ്ത്രധാരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. മുഖം മറയ്ക്കുന്നതുമായ വസ്ത്രങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്ക് അവിടെ ധരിക്കാന്‍ അവകാശമുള്ളു

Top