ടെക്‌നിക്കല്‍ ജോലികള്‍ക്ക് സ്ത്രീകള്‍ യോജ്യരല്ല ; ഗൂഗിൾ എഞ്ചിനീയറുടെ പോസ്റ്റ് വിവാദമാകുന്നു

google

സാങ്കേതിക മേഖലയില്‍ അടക്കമുള്ള ടെക്‌നിക്കല്‍ ജോലികള്‍ക്ക് സ്ത്രീകള്‍ അനുയോജ്യരല്ല എന്ന ഗൂഗിൾ എഞ്ചിനീയറുടെ പോസ്റ്റ് വിവാദമാകുന്നു.

സ്ത്രീകളേയും ഭിന്നലിംഗക്കാരെയും കൂടുതല്‍ ഉത്തരവാദിത്വമുള്ള ചുമതലകളില്‍ നിയമിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഗൂഗിളിന്റെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ അഭിപ്രായപ്രകടനം ഗൂഗിളിനെ വെട്ടിലാക്കിയിരിക്കുകയാണ്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല . ടെക് കമ്പനികള്‍ക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാടിന് തെളിവാണ് ഈ എന്‍ജിനീയറുടെ വാക്കുകളെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

സ്ത്രീകള്‍ക്കും ഭിന്ന ലിംഗക്കാര്‍ക്കും വേണ്ടി ഗൂഗിള്‍ നടത്തുന്ന പ്രത്യേക പരിശീലന പരിപാടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ഇത് ലിംഗപരമായ വേര്‍തിരിവിനേ സഹായിക്കൂ എന്നും ലേഖനത്തിലുണ്ട്.

വളരെ പ്രധാനപ്പെട്ട ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് മറ്റു കമ്പനികളിലെ ജീവനക്കാരില്‍ നിന്നു പോലും തനിക്ക് പിന്തുണയുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. തങ്ങള്‍ക്കു നേരെ നടപടിയുണ്ടാകുമെന്ന ഭയത്താലാണ് ഇവരില്‍ പലരും പരസ്യമായ അഭിപ്രായപ്രകടനത്തിന് തയ്യാറാകാത്തതെന്നും ലേഖനം പറയുന്നു.

ഗൂഗിളിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി വന്ന ഈ അഭിപ്രായപ്രകടനത്തെക്കുറിച്ച് ഗൂഗിളിന്റെ പുതിയ വൈസ് പ്രസിഡന്റ് ഡാനിയേല ബ്രൗണ്‍ പ്രതികരിച്ചിട്ടുണ്ട്. ലിംഗ സമത്വത്തില്‍ ഗൂഗിൾ നിലവിലുള്ള നയം തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top