വനിതകള്‍ക്കായി ആംബുലന്‍സ് സേവനവുമായി രംഗത്ത്സൗദി ഭരണകൂടം

ദമാം: സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിച്ചതോടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സൗദി സാക്ഷ്യം വഹിക്കുന്നത്. സൗദിയിലെ അല്‍ ഖോബാറിലാണ് ഒരു സംഘം വനിതാ ഡോക്ടര്‍മാര്‍ പുതിയ ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്.

വനിതകള്‍ക്ക് വനിതകളുടെ ആംബുലന്‍സ് സേവനവുമായാണ്‌ ഒരു കൂട്ടം വനിതകള്‍ രംഗത്ത് വന്നിരിക്കുന്നത്. പൂര്‍ണമായി സജ്ജീകരിച്ച ആംബുലന്‍സുകളുമാണ് വനിതകളെത്തിയിരിക്കുന്നത്.

തങ്ങള്‍ക്ക് മാനുഷിക സേവനത്തിന്റെ മഹിതമായ മാതൃകകള്‍ സ്വീകരിക്കാനാവുമെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനുള്ള പ്രചോദനമെന്ന് സംഘത്തിലെ അംഗമായ ഡോ: അമാല്‍ അല്‍ സുലൈബിഖ് പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും മികച്ച സേവനവും നല്‍കുന്നതിനാണ് സംഘം ലക്ഷ്യമിടുന്നത്. ഡ്രൈവര്‍, ഡോക്ടര്‍, നഴ്‌സ്, അടങ്ങുന്ന പാരാമെഡിക്കല്‍ സംഘം ഇരുപത്തിനാലു മണിക്കൂറും കോളുകള്‍ പ്രതീക്ഷിച്ച് സേവന രംഗത്തുണ്ടാകുമെന്നും ഡോ: അല്‍ സുലൈബിഖ് പറഞ്ഞു.

Top