Women allegedly gang raped in moving car in Kolkotta

കൊല്‍ക്കത്ത: സോള്‍ട്ട് ലേക്കിന് സമീപം 26 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സെക്ടര്‍ 5 നടുത്ത് രാത്രി 11: 30 ന് ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.

നാലുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം പുലര്‍ച്ചയോടെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അവശനിലയില്‍ റോഡില്‍ കിടന്ന യുവതിയെ ഒരു ടാക്‌സി ഡ്രൈവറാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പോലീസ് കേസെടുത്ത ശേഷം യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി വീടുകളും ഐ.ടി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്തുവച്ച് യുവതി ഒരാളോട് വഴി ചോദിച്ചിരുന്നു. പിന്നീട് അവര്‍ നടന്നുനീങ്ങി. വഴി പറഞ്ഞുകൊടുത്തയാള്‍ അടക്കമുള്ളവര്‍ പിന്നീട് കാറിലെത്തിയാണ് അവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Top