യുവതികള്‍ നടപ്പന്തലിലെത്തി; സന്നിധാനത്ത് പ്രതിഷേധം ശക്തം

പത്തനംതിട്ട: കനത്ത പോലീസ് കാവലില്‍ രണ്ട് യുവതികള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തി. സന്നിധാനത്ത് വന്‍ പ്രതിഷേധം. ശരണം വിളികളുമായി നൂറുകണക്കിന് ഭക്ത ജനങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും മറ്റൊരു സ്ത്രീയുമാണ് മല കയറുന്നത്. ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖിക കവിതയും കൊച്ചിയില്‍ നിന്നുള്ള യുവതിയുമാണ് പ്രതിഷേധങ്ങളെ വകവയ്ക്കാതെ സന്നിധാനത്തേക്ക് എത്തിയത്.

Top